1470-490

കുവൈത്തിൽ കൊറോണ വൈറസ് ബാധ ദിനംപ്രതി വർധിക്കുന്നു.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 79 ഇന്ത്യക്കാർ അടക്കം ഇന്ന് 112 പേർക്ക്‌ കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇന്ന് വൈറസ്‌ സ്ഥിരീകരിക്കപ്പെട്ട 79 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 442 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരിൽ 77 പേർക്ക്‌ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പർക്കം വഴിയാണ് രോഗബാധയേറ്റത്‌. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 7 പേരുടെ രോഗ ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇവരിൽ 2 ഇന്ത്യക്കാരും ഉൾപ്പെടും.ഇന്ത്യക്കാർക്ക്‌ പുറമേ ഇന്ന് രോഗ ബാധയേറ്റവരിൽ 2 സ്വദേശികളും 10 പേർ ഈജിപ്ത്കാരും 10 ബംഗ്ലാദേശികളും 1ഇറാനിയും 5 പാകിസ്ഥാനികളും ഫിലിപ്പീൻസ്‌ , ജോർദ്ദാൻ , സിറിയ , നേപാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഒരോ പേർ വീതവും ഒരു ബിദൂനിയുമാണ്. ഇന്ന് വരെയായി രാജ്യത്ത്‌ രോഗ ബാധയേറ്റവരുടെ എണ്ണം ഇതോടെ 855 ആയി. 6 പേർ ഇന്ന് രോഗ വിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസിൽ അൽ സബാഹ്‌ വ്യക്തമാക്കി. .ഇതോടെ ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 111 ആയി .743 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.21 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് . ഇവരിൽ 7 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വ്യക്തമാക്കി.

Comments are closed.