1470-490

ആയിരം രൂപയുടെ കിറ്റ് വിതരണം തുടങ്ങി; തൊഴിലുറപ്പ് കുടിശ്ശിക ഒരാഴ്ചക്കകമെന്ന് എ സി മൊയ്തീൻ


തൊഴിലുറപ്പിന്റെ ഭാഗമായി പട്ടികവർഗ്ഗവിഭാഗക്കാർക്കുൾപ്പെടെ ലഭിക്കാനുളള കൂലികുടിശ്ശിക ഒരാഴ്ചക്കുളളിൽ മുഴുവനും നൽകുമെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. മണിയൻ കിണർ ആദിവാസി കോളനിയിൽ സർക്കാർ ഏർപ്പെടുത്തിയ 17 ഇന പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തത് സംസാരിക്കുകയാരിന്നു അദ്ദേഹം. പറഞ്ഞു നിൽക്കുകയല്ല, സമയബന്ധിതമായി കാര്യങ്ങളിൽ ഇടപെടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. സൗജന്യ റേഷൻ, സാമൂഹ്യപെൻഷനുകൾ, പലവ്യഞ്ജന കിറ്റുകൾ എന്നിവയുടെ വിതരണവും, സാമൂഹിക അടുക്കളകൾ തുടങ്ങിയതും ഇതിന്റെ ഭാഗമായാണെന്നും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ആയിരം രൂപ വില വരുന്ന 64 കിറ്റുകളാണ് കോളനിയിൽ വിതരണം ചെയ്തത്. ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത, ജില്ലാ കളക്ടർ എസ് ഷാനവാസ് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും മുഴുവൻ കിറ്റുകളും വിവിധ റേഷൻകടകളിൽ എത്തിച്ച് കഴിഞ്ഞു. വിഷുവിന് മുൻപ് തന്നെ വിതരണം പൂർത്തീകരിക്കയാണ് ലക്ഷ്യം. പാവപ്പെട്ടവർക്കുളള മുഴുവൻ കിറ്റുകളുടെയും വിതരണം സമയബന്ധിതമായി പൂർത്തീകരിക്കും.

Comments are closed.