1470-490

കൈത്താങ്ങായി കേരള വിദ്യാർത്ഥി ജനത വടകര മണ്ഡലം കമ്മിറ്റി

സമ്പൂർണ്ണ അടച്ചുപൂട്ടൽ തുടരുന്ന സാഹചര്യത്തിൽ, ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് തേങ്ങയും മാങ്ങയും നൽകിക്കൊണ്ട് കേരള വിദ്യാർത്ഥി ജനത വടകര മണ്ഡലം കമ്മിറ്റി ഏറാമല ഗ്രാമ പഞ്ചായത്തിന്റെ പ്രശംസ പിടിച്ചു പറ്റുക ഉണ്ടായി. കേരള വിദ്യാർത്ഥി ജനത വടകര മണ്ഡലം കമ്മിറ്റിക്കു വേണ്ടി ജില്ലാ പ്രസിഡന്റ്‌ ഹരിദേവ് എസ് വി യിൽ നിന്നും ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ എം കെ ഭാസ്കരൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീ സുരേഷ് ഉം സാധനങ്ങൾ ഏറ്റുവാങ്ങി. കേരള വിദ്യാർത്ഥി ജനത വടകര മണ്ഡലം പ്രസിഡന്റ്‌ ലിജിൻ രാജ്, ജില്ലാ ട്രെഷർ ശ്രീ ആദർശ് ടി കെ എന്നിവരോടൊപ്പം ഏറാമല ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പി കെ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെയും ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ വി വിജീഷ് ന്റെയും സാന്നിധ്യം ഉണ്ടായിരുന്നു.

Comments are closed.