1470-490

പണം വെച്ച് ചീട്ടുകളിച്ച ഗുണ്ട നേതാവ് അടക്കം ഏഴു പേരെ പിടികൂടി.

പണം വെച്ച് ചീട്ടുകളിച്ച ഗുണ്ട നേതാവ് അടക്കം ഏഴു പേരെ ചാലക്കുടി സി. ഐ. കെ. ംഎസ്. സന്ദീപും സംഘവും ചേര്‍്ന്ന് പിടികൂടി. ചൗക്കയില്‍ വെച്ച് പണം വെട്ട് ചീട്ടു കളിച്ചിരുന്ന ഏഴുപേരേയും എഴുപത്തിയൊന്നായിരം രൂപയും പോലീസ് പിടികൂടി.ചൗക്ക് ചെതലന്‍ സോജന്‍,ജെയിംസ് ചെതലന്‍, നോര്‍ത്ത് ചാലക്കുടി പുതുശ്ശേരി പോള്‍, എലിഞ്ഞിപ്ര മഞ്ഞളി ലിന്റോ ഡേവീഡ്,കൊന്നക്കുഴി കല്ലേലി സെബാസ്റ്റ്യന്‍, കമ്മളം പനഞ്ചിക്കല്‍ റിജു,എലിഞ്ഞിപ്ര മണക്കാടന്‍ രാജേഷ്,എന്നിവരാണ് പണവുമായി പിടിയിലായത. സോജന്‍ ആണ് കളിയുടെ നടത്തിപ്പുക്കാരന്‍.ഇയാള്‍ നിരവധി മോഷണക്കേസുകളിലും, പിടിച്ചു പറി സ്പിരിറ്റ് കേസിലേയും പ്രതിയാണ്.ഒരു മാസം മുന്‍പ് ഇവിടെ നിന്ന് തന്നെ പോലീസ് ചീട്ടുകളി പിടിച്ചതായിരുന്നു.ലോക് ഡൗണ്‍ ഗംഘിച്ച് ചീട്ടുകളിച്ചതിനാണ് ഇവരുടെ പേരീല്‍ കേസുടുത്തിട്ടുണ്ട്.

Comments are closed.