മലയോര മേഖലയിൽ സൗജന്യ പല വ്യഞ്ജന കിറ്റ് വിതരണം ആരംഭിച്ചു.

കുറ്റ്യാടി :-കാർഡ് റജിസ്റ്റർ ചെയ്ത റേഷൻകടയിലൂടെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം കുറ്റ്യാടി, മരുതോങ്കര മേഖലകളിൽ ആരംഭിച്ചു. ആയിരം രൂപയുടെ കിറ്റ്, കാർഡ് രജിസ്റ്റർ ചെയ്ത കടകളിൽ കൂടി മാത്രമെ ലഭിക്കു.പോർട്ടബിലിറ്റി സൗജന്യമില്ല.അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗങ്ങൾക്കാണ് ആദ്യ വിതരണം. റേഷൻ കാർഡില്ലാത്ത കുടുംബത്തിൽ ഒരു വ്യക്തിക്കാന്നെങ്കിൽ അഞ്ച് കിലോഗ്രാമും, രണ്ട് പേരാണെങ്കിൽ 10 കിലോഗ്രാമും അതിൽ കൂടുതലുണ്ടെങ്കിൽ 15 കിലോഗ്രാമും അരി സൗജന്യമായി നൽകും. ഇവർ ആധാർ നമ്പറും സത്യവാങ്ങ്മൂലവും നൽകണം. പെസഹ വ്യാഴം, ദു:ഖവെള്ളി ദിവസങ്ങളിൽ റേഷൻ കടകൾ പ്രവൃത്തിക്കും.
Comments are closed.