1470-490

സൗജന്യ ഉച്ചഭക്ഷണ വിതരണം

പട്ടിണികാരന് അത്താണിയായി ഓട്ടുപാറയിലെ സൗജന്യ ഉച്ച ഭക്ഷണ വിതരണം. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഓട്ടുപാറയിൽ വഴിയാത്രക്കാർക്കും അതിഥി തൊഴിലാളികൾക്കും പതിനാറാം ദിവസവും സൗജന്യമായി ഭക്ഷണം നൽകി, ഭക്ഷണ വിതരണം കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ല സെക്രട്ടറി അജീഷ് കർക്കിടകത്ത് ഉത്ഘാടനം ചെയ്തു. പ്രമുഖ വ്യവസായിയും ഒലീവ് ഇന്റർനാഷ്ണൽ സ്കൂൾ ഉടമയുമായ സത്താർ ഒന്നാംകല്ല് ആണ് ഇന്നത്തെ ഭക്ഷണം സ്പോൺസർ ചെയ്തത്… സെലക്റ്റ് ഹോട്ടൽ ഉടമ സെലക്റ്റ് മുഹമ്മദ് സ്വാഗതം പറഞ്ഞു…സുഹൈബ് സെലക്ട്,ഹംസ നാരോത്ത്, റഷീദ് കാരാഞ്ചേരി ,സുനേഷ് പറമ്പിൽ, സമദ്, മജീദ്, അസറുദ്ധീൻ പരുത്തിപ്ര, അബു വിരിപ്പാക്ക,ASA അഷറഫ്, നാസർ വടകിരി, ബഷീർ പരുത്തിപ്ര, നൗഷാദ് KP കുന്ന്, ഹനീഫ എന്നിവർ നേതൃത്വം നൽകി

Comments are closed.