ഓലിയത്ത് സയ്യിദ് നിര്യാതനായി

തലശേരി
സിപിഐ എം ചേറ്റംകുന്ന് ബ്രാഞ്ചംഗം ചേറ്റംകുന്ന് ‘ആസ്കി’ ൽ ഓലിയത്ത് സയ്യിദ് (60) നിര്യാതനായി. ഡിവൈഎഫ്ഐയുടെ പ്രഥമ തലശേരി മുനിസിപ്പൽകമ്മിറ്റി അംഗവും ബിയാട്രീസ് സ്പോട്സ് ക്ലബ് സ്ഥാപക സെക്രട്ടറിയുമായിരുന്നു. ഹോക്കി, ക്രിക്കറ്റ് കളിക്കാരനും ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെയും എസ്എഫ്ഐയുടെയും ആദ്യകാല പ്രവർത്തകനുമാണ്.
പരേതരായ ഉമ്മർഹാജിയുടെയും ഓലിയത്ത് സഫിയയുടെയും മകനാണ്. ഭാര്യ: എപി എം ആയിഷ സബീന (സിപിഐ എം കോടതി ബ്രാഞ്ചംഗം). മക്കൾ: ഖദീജ സഫിയ, ഖലീൽ ഉമ്മർ. സഹോദരങ്ങൾ: ഓലിയത്ത് അബ്ദുള്ള, സത്താർ, സുഹറ, സുബൈദ, ഫസൽ, പരേതനായ ഓലിയത്ത് നാസർ.
ഓലിയത്ത സയ്യിദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ അനുശോചിച്ചു. എ എൻ ഷംസീർ എംഎൽഎ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
Comments are closed.