1470-490

കോവിഡ് 19- കോട്ടയത്ത് ആദിവാസി മേഖലയിലെ അഗതികള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക കരുതൽ

കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ പിന്തുടര്‍ന്ന് വരുന്ന ഈ കാലത്ത് കോട്ടയം ജില്ലയിലെ ആദിവാസി ഊരുകളിലെ വയോജനങ്ങളിലും അഗതികളിലും പ്രത്യേക ശ്രദ്ധപതിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ജില്ലാ മിഷന്‍. 3 ആദിവാസി ഊരുകളില്‍ അതാത് പഞ്ചായത്തുകളുമായി സഹകരിച്ച് കുടുംബശ്രീ സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കും അഗതിരഹിത കേരളം പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കും ഈ സമൂഹ അടുക്കളകളില്‍ നിന്നുള്ള ഭക്ഷണപ്പൊതികള്‍ നേരിട്ട് എത്തിച്ച് നല്‍കി അവര്‍ വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് കോട്ടയം ജില്ലാ മിഷന്‍. മാര്‍ച്ച് 30 മുതലാണ് ഈ പ്രവര്‍ത്തനം ആരംഭിച്ചത്.

കോട്ടയം ജില്ലയില്‍ ആകെ 115 പട്ടികവര്‍ഗ്ഗ ഊരുകളാണുള്ളത്. ഇതില്‍ 4658 പട്ടികവര്‍ഗ്ഗ കുടുംബങ്ങളുണ്ട്. 18,969 ആദിവാസികളാണ് ജില്ലയില്‍ ആകെയുള്ളത്. ഇത്രയും ഊരുകളിലായി 152 ആദിവാസി അയല്‍ക്കൂട്ടങ്ങളുണ്ട്. 1826 കുടുംബങ്ങള്‍ ഈ അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളുമാണ്.

Comments are closed.