1470-490

കൊറോണയിലും തകരാത്ത സ്ത്രീ കരുത്ത്. കോട്ടയത്ത് ഷീ ടാക്സി സേവനം ആരംഭിച്ചു.

കോട്ടയം പൊയിൽ: അതീവ ജാഗ്രതാ പ്രദേശമായ കോട്ടയം ഗ്രാമ പഞ്ചായത്തിനു കീഴിൽ ഇനി മുതൽ ഷീ ടാക്സി സേവനവും. കൊറോണക്കാലത്ത് അടിയന്തിര സഹായങ്ങൾക്ക് കൈതാങ്ങായി മാറുകയാണ് സംസ്ഥാനത്തെ വനിതാ കൂട്ടായ്മ. BPL വിഭാഗത്തിൽപ്പെടുന്ന നിർധരരായ മുഴുവൻ ജനങ്ങൾക്കും അത്യാവശ്യ യാത്രകൾക്ക് ഈ സേവനം സൗജന്യമായി ലഭിക്കുന്നതാണ്. മറ്റ് യാത്രാ സേവനങ്ങൾക്ക് കിലോമീറ്ററിന് 15 രൂപയാണ് ചാർജ്. അടിയന്തിര സേവനങ്ങൾക്ക് 9605530757 എന്ന നമ്പറിലേക്ക് ബന്ധപ്പെടുകയോ www.shetaxi.in എന്ന വെബ്സൈറ്റിലോ ബുക്ക് ചെയ്യാവുന്നതാണ്. വ്യാഴാഴ്ച മുതൽ ഷീ ടാക്സി സേവനം പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

Comments are closed.