1470-490

അണുനശീകരണത്തിനുള്ള ടണൽ കുന്നംകുളത്തും.


കുന്നംകളം : മുൻകരുതൽ എന്ന നിലക്ക് ആളുകളിൽ അണുനശീകരണതിനുള്ള ടണൽ കുന്നംകുളത്തും.കുന്നംകുളം നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാറയിൽ മാർക്കറ്റിലെ പ്രവേശനകവാടത്തിലാണ് ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടേയും, ചമയം ഇവൻ്റ് മാനേജ്മെൻ്റ് ഗ്രൂപ്പും ചേർന്ന് നഗരസഭയുമായി സഹകരിച്ച് ടണൽ നിർമ്മിച്ചിരിക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ പൊതുജനങ്ങൾക്കായി ടണൽ തുറന്നു കൊടുത്തു. ഈസ്റ്റർ, വിഷു വിശേഷ ദിവസങ്ങളുടെ ഭാഗമായി മാർക്കറ്റിൽ കൂടുതൽ ആളുകൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ മുന്നോട്ടുവെച്ച ആശയത്തിന് നഗരസഭ സെക്രട്ടറി കെ.കെ മനോജ് പിന്തുണ നൽകിയതോടെയാണ് ഈ മുൻകരുതൽ. ഇത് പ്രവർത്തിക്കാനുള്ള ക്ലോറിൻ ലായിനി നഗരസഭയും വൈദ്യുതി മാർക്കറ്റിലെ പലചരക്ക് വ്യാപാരിയുമാണ് നൽകുന്നത്.

Comments are closed.