1470-490

പുസ്തകക്കടകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിദ്യാർഥികൾ അടക്കമുള്ളവർ വീട്ടിൽ കഴിയുന്നതിനാൽ സംസ്ഥാനത്തെ പുസ്തകക്കടകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളം, വിത്ത്, കീടനാശിനി തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മണി മുതൽ 11 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളുടെ വൈദ്യുത നിരക്കും വെള്ളക്കരവും അടയ്ക്കേണ്ട തീയതികളിൽ മാറ്റം വരുത്തും. ആർസിസിയിൽ ചികിത്സിക്കുന്നവർക്ക് നിലവിൽ തിരുവനന്തപുരത്ത് എത്താൻ ബുദ്ധിമുട്ട് ഉണ്ട്. അതിനാൽ ഇതിന് പരിഹാരമായി സംസ്ഥാന ആരോഗ്യവകുപ്പും ആർസിസിയും ചേർന്ന് ഇവർക്ക് പ്രാദേശികമായി ചികിത്സാ സംവിധാനം ഒരുക്കും. തുടർചികിത്സ, ആവശ്യമായ മരുന്നുകൾ, സാന്ത്വനചികിത്സ തുടങ്ങിയവ ഇതിലൂടെ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നാളികേര സംഭരണം നടക്കുന്നില്ലെന്ന പരാതി പരിശോധിച്ചു. ഇക്കാര്യത്തിൽ സഹായകരമായ നിലപാട് സ്വീകരിക്കും. സർക്കസ് കലാകാരന്മാർക്ക് സഹായം നൽകും. ചില ബാങ്കുകൾ ഇപ്പോഴും ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നത് ദൗർഭാഗ്യകരമാണെന്നും ഈ ഘട്ടത്തിൽ എല്ലാ ജപ്തി നടപടികളും നിർത്തിവെയ്ക്കേണ്ടതാണെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Comments are closed.