
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. നാല്‌പേര്‍ കാസര്‍ഗോഡ് സ്വദേശികളും. കൊല്ലം തിരുവനന്തപുരം സ്വദേശികളായ ഓരോരുത്തര്‍ക്കും മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 11 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. വിദേശത്ത് നിന്ന് വന്ന ഒരാക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 13 പേരുടെ റിസള്‍ട്ട് ഇന്ന് നെഗറ്റീവായി. എറണാകുളം സ്വദേശികളായ ആറുപേരുടെയും കണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെയും ഇടുക്കി മലപ്പുറം സ്വദേശികളായ രണ്ടുപേരുടെയും ഫലം ഇന്ന് നെഗറ്റീവായി.
സംസ്ഥാനത്ത് ഇതുവരെ 357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 258 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഒരുലക്ഷത്തിമുപ്പത്താറായിരത്തി നൂറ്റിതൊണ്ണൂറ്റിയഞ്ച് പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തിമുപ്പത്തയ്യായിരത്തി നാനൂറ്റിഎഴുപത്തിരണ്ടുപേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12710 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതില്‍ 11469 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
Comments are closed.