1470-490

കാട്ടാനശല്ല്യം അടിയന്തിര നടപടികൾ വേണം കിസാൻ സഭ

നാദാപുരം മണ്ഡലത്തിലെ മലയോര മേഖലകളിൽ
കോവിഡ്- 19 രോഗത്തേ തുടർന്ന് കർഷകർ വീട്ടിൽ കഴിയുമ്പോൾ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ് വാണിമേൽ, വളയം | നരിപ്പറ്റ പഞ്ചായത്തുകളുടെ മലയോര പ്രദേശങ്ങളായ ചിറ്റാരി, ആയോട്, കണ്ടി വാതുക്കൽ, തരിപ്പ| വിലങ്ങാട്
കുവ്വക്കൊല്ലി
തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ട നകളിറങ്ങി താണ്ഡവമാടിയത് മീത്തലെ നാളേം ചാലിൽ അബ്ദുള്ള ഹാജി, ദേവി നടുവിൽ പുരയിൽ ,ചന്തു, കേളപ്പൻ, മോളി ബീ നീ ഷ് തുടങ്ങിയ കർഷകർക്ക് വൻ നഷ്ടമാണുണ്ടായത്
കാട്ടാന ശല്ല്യം തടയുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും
കൃഷി നാശമുണ്ടായ കർഷകർക്ക് ഇപ്പോൾ നല്കി വരുന്ന നഷ്ട പരിഹാരം വർദ്ധിപ്പിച്ച് അർഹമായ നഷ്ട പരിഹാരം കാലതാമസമില്ലാതെ നല്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ നാദാപുരം മണ്ഡലം സെക്രട്ടറി രാജു തോട്ടും ചിറ സംസ്ഥാന വനം വകുപ്പ് മന്ത്രിയോടാവശ്യപ്പെട്ടു

Comments are closed.