1470-490

ആചാര സ്ഥാനീകർക്കും കോലധാരികൾക്കും സാമ്പത്തീക സഹായം അനുവദിക്കണം: വാണിയ സമുദായ സമിതി.

കുറ്റ്യാടി :- ആചാര സ്ഥാനീകർക്കും കോലധാരികൾക്കും അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് വാണിയ സമുദായ സമിതി സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. കോവിഡ് -19 വ്യാപനം മൂലം തറവാടുകളും കാവുകളും അടച്ചിടുകയും കളിയാട്ടങ്ങളും പൂരോത്സവങ്ങളും അടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവെക്കുകയും ചെയ്തിരിക്കുന്നതിനാൽ ഇവർ നിത്യനിധാന ങ്ങൾക്കുപോലും വരുമാനം ഇല്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്. സർക്കാർ നൽകിവരുന്ന പെൻഷൻ കഴിഞ്ഞ 11 മാസമായി കുടിശികയാണ് ഈ വരുന്ന വിഷുവിന് മുമ്പായി തന്നെ അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും തുക എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സത്യൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ടുമാരായ വി.സി.നാരായണൻ, ചന്ദ്രൻ.നാലപ്പാട്, വിജയൻ മാസ്റ്റർ ജനറൽ സെക്രട്ടറി കെ.വിജയൻ മാസ്റ്റർ ട്രഷറർ ഷാജി കുന്നാവ് സെക്രട്ടറിമാരായ കെ.വി.പ്രദീപ് കുമാർ, അഡ്വ.പയ്യന്നൂർ ഷാജി, സുകുമാരൻ കുറുമാത്തൂർ, ബാബു വാരം, മോഹനൻ ചെറുവാഞ്ചേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
പടം.. ആചാര്യ സ്ഥാനീകർ

Comments are closed.