1470-490

തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബാങ്കിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നൽകി.

തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബാങ്കിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 19 ലക്ഷത്തി 99 1575 രൂപയും ,പ്രസിഡണ്ടിനെ ഒരു മാസത്തെ ഹോണറേറിയം 7500 രൂപയും, ഡയറക്ടർമാരുടെ സിറ്റിങ് ഫീസ് 13 ആയിരം രൂപയും കൂടി ആകെ20 ലക്ഷത്തി 2000073 73 രൂപയും ,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കിൻറെ പൊതു ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ നേരത്തെ അഡ്വാൻസായി നൽകുകയും ചെയ്തിരുന്നു ആകെ30 ലക്ഷത്തിഇരുപതിനായിരം 73 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബാങ്ക് സ്വന്തം ഫണ്ടിൽ നിന്നും ജീവനക്കാരുടെയും പ്രസിഡണ്ടിനെയും ഭരണസമിതി അംഗങ്ങളുടെയും വകയായി സംഭാവന നൽകി .തലശ്ശേരി എംഎൽഎ എൻ ഷംസീറിന് തുകയുടെ ചെക്ക് ബാങ്ക് പ്രസിഡൻറ് സി.വത്സൻ കൈമാറി .ജനറൽ മാനേജർ പി.വി വത്സരാജ് ,ബാങ്ക് ചീഫ് അക്കൗണ്ടൻ്റ് സി.എം സന്തോഷ് കുമാർ യൂനിയ ൻ സെക്രട്ടറി കെ ഷൈ രാജ് ,യൂനിയൻ പ്രസി: സി.സോമൻ എന്നിവർ പങ്കെടുത്തു. കൂടാതെ കൊറോണ രോഗ വ്യാപനത്തിൽ പ്രയാസമനുഭവിക്കുന്ന മെമ്പർമാരെ സഹായിക്കുന്നതിന് ആശ്വാസ് ഗോൾഡ് ലോൺ എന്നപേരിൽ നിബന്ധനകൾക്ക് വിധേയമായി മെയ് 31 വരെയുള്ള കാലാവധിക്ക് തിരിച്ചടക്കാവുന്ന പലിശ രഹിത ലോൺ 50000രൂപ വരെ വായ്പഅനുവദിക്കുന്നതിനും തീരുമാനിച്ചു. തലശ്ശേരി പട്ടണത്തിലെ അതിഥി തൊഴിലാളികൾക്ക് പ്രാദേശിക ഭരണകൂടത്തിന് അഭ്യർത്ഥന മാനിച്ച് ആവശ്യമായ ഭക്ഷ്യധാന്യബാങ്കിൻറെ വകയായി നൽകി .

Comments are closed.