1470-490

താനൂർ ദേവധാർ സ്കൂളിലെ അധ്യാപകൻ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുഴഞ്ഞ് വീണ് മരിച്ചു

താനൂർ.ദേവധാർ സ്കൂളിലെ അധ്യാപകൻ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുഴുഞ്ഞ് വീണ് മരിച്ചു.തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവപ്രസാദ് ആണ് ഇന്നലെ രാത്രി നാട്ടിൽ മരണപ്പെട്ടത്.ഹൈസ്കൂൾ ഹിന്ദി അധ്യാപകനായിരുന്നു. സ്റ്റുഡൻസ് പോലീസ് കേഡറ്റ് ചുമതലയും വഹിച്ചിരുന്നു.നേരെത്ത സിവിൽ സപ്ലൈസിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം രണ്ടു വർഷം മുമ്പാണ് ആണ് അധ്യാപകനായി ദേവധാറിൽ എത്തുന്നത്. ഗുസ്തി താരം കുടിയാണ്.
ഭാര്യ രാജലക്ഷ്മിയും ദേവധാറിൽ ഹിന്ദി അധ്യാപികയാണ്, രണ്ട് മകളാണ് ഉള്ളത് .കോവിഡുമായി ബന്ധപ്പെട്ട് അധ്യാപകരും സ്കൂളിൽ വരേണ്ടതില്ലെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ് നാട്ടിൽ ലേക്ക് പോയത്.

Comments are closed.