ക്ഷേത്രകലാകാരന്‍മാരുടെ ജീവിതം പ്രതിസന്ധിയിലേക്ക്.

ക്ഷേത്രാചാരങ്ങളുടെ ഭാഗമായിട്ടുള്ള അനുഷ്ഠാന കലയായ മുടിയേറ്റ് കലാകാരന്‍മാരുടേയും അവരെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളുടേയും ജീവിതം വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്.ഒരു സീസണില്‍ ലഭിക്കുന്ന വരുമാനമാണ് അഡടുത്ത ഏഴ് മാസത്തെ കുടുംബ ജീവിതവും, ഉകരണങ്ങളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നത് എല്ലാം ഈ വരുമാനം കൊണ്ടാണ്.
.ഇത്തവണ ചുരുക്കം ചില പരിപാടികള്‍ മാത്രമാണ് അവതരിപ്പിക്കുവാന്‍ സാധിച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപ്പിച്ചതോടെ ക്ഷേത്ര ഉത്സവങ്ങളും മറ്റും മാറ്റി വെച്ചതോടെ കിഴക്കെ വാരണാട്ട് നാരായണ കുറപ്പിന് ഏകദേശം നാല്‍പ്പതിലധികം മൂടിയേറ്റ് അവതരണമാണ് വേണ്ടാന്ന് വെച്ചത്. ഇതിന് പുറമെ കളമെഴുത്തും പാട്ടും ഇല്ലാതായി.
എല്ലാ വര്‍ഷവും കളിക്കോപ്പുകളും മറ്റും പുതിയത്ത് നിര്‍മ്മിക്കണം ഒരോ വര്‍ഷം നല്ലൊരു തുക ഇതിന് മാത്രം വേണ്ടി വരും. പുതിയത് നിര്‍മ്മിക്കുവാന്‍ ജോലിക്കാരെ ഏല്‍പ്പിക്കാറാണ് പതിവ്.
പണമില്ലാതെ വന്നതോടെ നാരായണ കുറുപ്പും മക്കളായ രമേഷും, സുരേഷും ചേര്‍ന്ന് കളിക്കോപ്പുകളും മറ്റും പുതുക്കി നിര്‍മ്മിക്കുകയാണ്. ഒരു കിരീടം നിര്‍മ്മിക്കുവാന്‍ ഇരുപത്തിഅയ്യായിരം രൂപയോളം ചിലവ് വരുമെന്ന് നാരായാണ കുറുപ്പ് പറഞ്ഞു. സാധാരണ ക്ഷേത്രാ കലകളുടെ കാലമെന്ന് പറയുന്നത് മലയാള മാസത്തിലെ ധനു പത്ത് മുതല്‍ മേടം പത്ത് പത്താമുദയം വരെയാണ്.മുപ്പത് വയസ് മുതല്‍ മുടിയേറ്റ് അവതരിപ്പിക്കുന്ന നാരായണ കുറുപ്പിന് ഇതൊരു പുതിയ അനുഭവമാണ്. കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് കുറച്ച് പരിപാടികള്‍ കുറഞ്ഞെങ്കിലും ഇത്തവണ അതെല്ലാം കൂടി തിരികെ വന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് കൊറോണയെന്ന മഹാമാരിയുടെ വരവ്.
ഒരു മുടിയേറ്റ് ടീമില്‍ ഏകദേശം ഇരുപതോളം കലാകാരന്‍മാരാണ് ഉള്ളത് ഇവരുടെ കാര്യവും വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്.ക്ഷേത്രകലാകാരന്‍മാരുടെ കാര്യം കൂടി സര്‍ക്കാര്‍ അടിയന്തിരമായി പരിഹരിക്കണമെന്നാണ്
Comments are closed.