1470-490

ടാറ്റയുടെ ചരിത്രവും ഇന്ത്യയും

1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ആണൂ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച.

റ്റാറ്റയുടെ ചരിത്രം പരിശോധിച്ചാൽ ഇതൊന്നും ഒന്നും അല്ല. ഇന്ത്യയുടെ പുരോഗതിക്ക്‌ ഇത്രമാത്രം പങ്കു വഹിച്ച മറ്റൊരു കംബനി ചരിത്രത്തിൽ ഇല്ല.

പക്ഷേ റ്റാറ്റയെ കുറിച്ച്‌ സാദാരണക്കാർക്ക്‌ കൂടുതൽ ഒന്നും അറിയില്ല, അദാനിയെയും അംബാനിയെയും ഒക്കെ പറ്റി മാത്രമേ സാദാരണക്കാർക്ക്‌ കേട്ട്‌ പരിചയം ഉള്ളു.

കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും വഴി ഒരിക്കലും ബിസിനസ്‌ വളർത്താൻ ഉപയോഗിക്കില്ല എന്നത്‌ ഒരു അടിസ്ഥാന കംബനി പോളിസി ആയി കൊണ്ട്‌ നടക്കുന്നതിനാൽ ടാറ്റ ഗ്രൂപ്പ്‌, രാഷ്ട്രീയക്കാർക്കും മീഡിയകൾക്കും അത്ര പ്രിയപ്പെട്ടവരല്ല. അത്‌ കൊണ്ട്‌ തന്നെ അവരെക്കുറിച്ച്‌ കൂടുതൽ ചർച്ചകൾ വരാൻ തുടങ്ങിയത്‌ സോഷ്യൽ മീഡിയകളിൽ ആണു.

ഒരു സാധാരണക്കാരനു റ്റാറ്റയുടെ ബസ്സും കാറും ആണു ടാറ്റയെ കുറിച്ച്‌ അറിയുകയുള്ളു.
ഒരിക്കൽ ബ്രിട്ടീഷ്‌ കംബനിയായിരുന്ന റേഞ്ച്‌ റോവറിന്റെയും ജാഗുവറിന്റെയും ഇന്നത്തെ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്സ്‌ എന്ന ടാറ്റ കബനി ടാറ്റ സൺസിന്റെ ലോകം മൊത്തം പരന്ന് കിടക്കുന്ന ബിസിനസ്‌ സാമ്രാജ്യത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണു. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള 100 ഓളം കംബനികളിൽ ,TCS എന്ന ഒറ്റ ഐട്ടി കംബനി മാത്രം എടുത്താൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കംബനിയായി മീഡിയകൾ കൊട്ടി ഘോഷിക്കാറുള്ള റിലയൻസ്‌ ഇൻഡസ്റ്റ്രീസിന്റെ അത്രയും ആസ്ഥി വരും.

ടാറ്റയുടെ വരുമാനത്തിന്റെ 90% വരുന്നത്‌ ഇന്ത്യക്ക്‌ പുറത്ത്‌ നിന്നാണു. സാദാരണക്കാരെ പിഴിഞ്ഞല്ല ടാറ്റ കംബനികൾ പൊതുവെ ലാഭമുണ്ടാക്കാറുള്ള. TCS ന്റെ ഒക്കെ ഏറ്റവും വലിയ ക്ലയന്റ്സ്‌ Microsoft, Google Facebook പോലുള്ള വൻ കിട കോർപ്പറേറ്റുകൾ ആണു.

ചില ടാറ്റ ഫാക്റ്റുകൾ താഴെ കൊടുക്കുന്നു.

“TATA COMPANY”ടാറ്റാ ഗ്രൂപ്പ് അഥവാ ടാറ്റാസ്. അവരെക്കുറിച്ച് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാത്ത ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നു.

 1. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള എല്ലാ ബിസിനസിലും ഉണ്ടെങ്കിലും entertainment, alcohol & tobacco ബിസിനസിൽ ഇവരെ കണ്ടത്താൻ കഴിയില്ല. വരികയുമില്ല!
 2. ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 24% ൽ അധികവും കടന്നു പോകുന്നത് ടാറ്റയുടെ കേബിൾ ശൃംഖലയിലൂടെയാണ്.
 3. ടാറ്റാ ഗ്രൂപ്പിന്റെ 66% – ഓളം ലാഭ വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ( TATA Trust ) ആണ് വിനിയോഗിക്കുന്നത്.
 4. ഇന്ത്യയിലാദ്യമായി Daycare, പ്രസവ അവധി, പ്രൊവിഡന്റ് ഫണ്ട് (PF) എന്നിവ ജോലിക്കാർക്കായി നടപ്പിലാക്കി, പിന്നീടാണ് ഗവൺമെന്റുകൾ പോലും നടപ്പിലാക്കി തുടങ്ങിയത്.
 5. കൈകൂലി കൊടുക്കുകയും വാങ്ങുകയുമില്ല എന്നത് പ്രഖ്യാപിത നയമാണ്. നിരവധി കരാറുകൾ ടാറ്റ അതുമൂലം വേണ്ടെന്നു വച്ചിട്ടുണ്ട്.
 6. Indian Institute of Science (IISc), TATA Institute of Fundamental Research (TIFR), TATA Institute of Social Science (TISS) തുടങ്ങി അനവധി രാജ്യാന്തര നിലവാരമുള്ള പഠന കേന്ദ്രങ്ങൾ, നിരവധി ആശുപത്രികൾ, റിസർച്ച് സെന്ററുകൾ, സ്പോട്സ് കേന്ദ്രങ്ങൾ തുടങ്ങിയവ രാജ്യത്തിന് നൽകി.
 7. TATA Global Beverages ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയാണ്
 8. TATA Chemicals ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ soda ash (സോഡാ ആഷ്) നിർമ്മാണ കമ്പനിയാണ്.
 9. TATA Motors ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളിൽ ആദ്യ 10 ൽ ഉൾപ്പെടുന്ന കമ്പനിയാണ്.
 10. TCS (Tata Consultancy Services) ലോകത്തിലെ വലിയ രണ്ടാമത്തെ IT Service കമ്പനിയാണ്.
 11. ഇന്ത്യയിലെ ഏറ്റവും വലിയ integrated corporate company ടാറ്റയാണ് (650,000+ ജോലിക്കാർ, 100 ൽ അധികം രാജ്യങ്ങളിൽ പ്രവർത്തനം).
 12. ആപ്ത വാക്യം: ഹുമത ഹുക്ത ഹവർഷത (good thoughts, good words and good deeds).
 13. ഇന്ത്യയിലെ ഏറ്റവും വലിയ integrated power company ആണ് TATA Power.
 14. 19 ാം നൂറ്റാണ്ടിൽ ഇറാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ് ടാറ്റാ കുടുംബം.
 15. ടാറ്റയുടെ ചെയർമാന്മാർ;
  Jamsetji Tata
  Dorabji Tata
  Nowroji Sakhlawat
  JRD Tata
  Ratan Tata
  Cyrus Mistry
  Natarajan Chandrasekaran
 16. ഭാരത് രത്ന ലഭിച്ച ആദ്യ ഇന്ത്യൻ വ്യവസായി ആണ് JRD Tata.
 17. ടാറ്റാ ഗ്രൂപ്പിന്റെ മുഴുവൻ ആസ്തിയും രത്തൻ ടാറ്റയുടെ പേരിലേക്ക് മാറ്റിയാൽ ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആകുമായിരുന്നു.
 18. ഒന്നാം ലോക മഹായുദ്ധ കാലത്ത് മുംബൈ താജ് ഹോട്ടൽ 600 ബെഡുള്ള ആശുപത്രിയാക്കിയിരുന്നു ടാറ്റാ ഗ്രൂപ്പ്.
 19. ലോകത്ത് ആദ്യമായി 8 മണിക്കൂർ ജോലി നടപ്പാക്കി (1912).
 20. 1932 ൽ Tata Aviation Services ആരംഭിച്ചു. പിന്നീടത് Tata Airlines ആയി. ഇന്ത്യാ ഗവൺമെന്റിന് വിട്ടുകൊടുത്തപ്പോൾ ഇപ്പോഴത്തെ Air India ഉം ആയി.
 21. ഇന്ത്യയിൽ ആദ്യമായി വിമാനം പറത്തിയതും പൈലറ്റ് ലൈസൻസ് നേടിയതും JRD ടാറ്റയാണ്.
 22. Jaguar, Land Rover എന്നീ ആഡംബര കാർ ബ്രാൻഡുകളുടെ ഉടമ Tata Motors ആണ്.
 23. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ മുമ്പിലുള്ള അമേരിക്കയിലെ ബോസ്റ്റണിലെ ഹാർവാർഡ് ബിസിനസ് സ്കൂളിലെ ഒരു ബിൽഡിങ്ങിന്റെ പേര് ടാറ്റാ ഹാൾ എന്നാണ്.
 24. Ethisphere Institute നൽകുന്ന World’s Most Ethical Company ടാറ്റാ സ്റ്റീലിനായിരുന്നു 2015 മുതൽ തുടർച്ചയായി ലഭിച്ചത് (under metals, minerals and mining category).
 25. CSR (Corporate Social Responsibility) activities ലോകത്ത് ആദ്യമായി നടപ്പിലാക്കിയ കമ്പനി ടാറ്റയാണ്. പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങൾ നിയമമാക്കി.

ടാറ്റയെക്കുറിച്ച് പറയാൻ ഏറെയുണ്ട്, എങ്കിലും നിർത്തുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ.

Comments are closed.