1470-490

പെന്‍ഷൻ വിതരണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ച് ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡും

ഖാദി തൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ നിന്നും മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കി പെന്‍ഷന്‍ പറ്റുന്നവര്‍ക്ക് കുടിശിക ഉള്‍പ്പടെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചു.2019 ഒക്ടോബര്‍ വരെയുള്ള പെന്‍ഷന്‍ മാര്‍ച്ച് 31 ഓടു കൂടി വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള പെന്‍ഷന്‍ തുക ഏപ്രില്‍ എട്ടിന് മുമ്പായി വിതരണം പൂര്‍ത്തിയാക്കണം’കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികള്‍ക്കുംഅംശാദായ ഫണ്ടില്‍ നിന്നും തിരിച്ചടക്കേണ്ടാത്ത പലിശരഹിത വായ്പയായി 1000 രൂപ വീതവും നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

Comments are closed.