1470-490

പഴയന്നൂരിൽ എഴുത്തച്ഛൻ സംഗമം അരിയും ഫലവ്യഞ്ജനങ്ങളും നൽകി.

പഴയന്നൂർ:ലോക്ക്ഡൗൺപ്രഖ്യാപിച്ചതിന്റെ ഭാഗമായി പാവപ്പെട്ട ആളുകൾക്ക് ഭക്ഷണം കൊടുക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കി കൊണ്ടിരിക്കുന്ന കമ്മൂണിറ്റി കിച്ചണിലേക്ക് പഴയന്നൂർ എഴുത്തച്ഛൻ സംഗമം ഭാരവാഹികൾ അരി, പലചരക്ക്, പച്ചക്കറി എന്നിവ പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശോഭന രാജന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.ശ്രീജയൻ, പഞ്ചായത്ത് മെമ്പർമാരായ പി.കെ.മുരളീധരൻ, നാരായണൻകുട്ടി, സംഗമം ഭാരവാഹികളായ പി.കെ.പ്രകാശൻ ,സജീവ്, രഞ്ജിത്ത്, ജയേഷ് എന്നിവർ പങ്കെടുത്തു.

Comments are closed.