1470-490

പരപ്പനങ്ങാടി:മീൻ ചാപ്പയുടെ ചുമര് വീണ് തോണി തകർന്നു.

പരപ്പനങ്ങാടി:കരയിൽ കയറ്റിവെച്ച മത്സ്യ ബന്ധന തോണിക്ക് മുകളിൽ മീൻ ചാപ്പയുടെ ചുമര് വീണ് തോണി തകർന്നു. ചാപ്പപ്പടിയിലെ പൊക്കിളിന്റെപുരക്കൽ  സിദ്ധീഖിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ തോണിയാണ് ഇന്നലെ ഉച്ചക്ക് 12.15ന് തകർന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും   ചാപ്പയുടെ മതിലിന് ഇളക്കം സംഭവിച്ചതാവാം അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. 75000 രൂപ വിലവരുന്ന തോണി  പൂർണമായും തകർന്നിട്ടുണ്ട്. തകർന്ന തോണിയിൽ മറ്റൊരു തോണിക്കാരുടെ വല ഉണ്ടായിരുന്നു അതും നശിച്ചിട്ടുണ്ട്. തൊട്ടടുത്ത് ഉണ്ടായിരുന്ന എം പി സലാമിന്റെ ചെറുതോണിക്കും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫിഷറീസ് ഡിപ്പാർട്ട്മെന്റിനും മറ്റും അപകടം സംബന്ധിച്ച് വിവരങ്ങൾ നൽകിയിട്ടുണ്ട്.

Comments are closed.