1470-490

അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് – പോലീസ് സ്റ്റേഷന് മുൻപിൽ നീണ്ട ക്യൂ

പരപ്പനങ്ങാടി: അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള തിരിച്ചറിയിൽ രേഖക്കായി പോലീസ് സ്റ്റേഷന് മുൻപിൽ നീണ്ട ക്യൂ. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും എത്ര അന്യസംസ്ഥാന തൊഴിലാളികൾ ജോലിയെടുക്കുന്ന കണക്ക് ബന്ധപെട്ട വകുപ്പുകളുടെ കൈകളില്ലാത്തത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. കൊറോണ വ്യാപനം വന്നതോടെ ഒറ്റപ്പെട്ട് പോയവരുടെ കണക്കുകൾ തയ്യാറാക്കാൻ ഇത് മൂലം ബുദ്ധിമുട്ട് നേരിട്ടിരുന്നു.ഇതിനെ തുടർന്നാണ് പോലീസിന്റെ താൽപര്യാർത്ഥം ഓരോ പഞ്ചായത്ത് / മുൻസിപ്പാലിറ്റി പരിധിയിൽ കഴിയുന്നവർ തിരിച്ചറിയൽ രേഖ നൽകുന്നത്. ഫോട്ടോയും, വിലാസവും അടങ്ങുന്ന രേഖ നടപ്പിലാക്കുന്നതോടെ ഇതില്ലാത്തവരെ മനസ്സിലാക്കാനും, കുറ്റകൃത്യങ്ങൾ അടക്കം നടത്തി അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ കഴിയുന്നവരേയും കണ്ടത്താൻ സാധിക്കും എന്നുള്ളതാണ് ഇത്തരം തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.പുതിയ സാഹ് ചര്യത്തിൽ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ താമസക്കാരുടെ ലിസ്റ്റും ഇതിന് ഉപകാരപ്രദമായിട്ടുണ്ട്. കഴിഞ്ഞ ദിവസമായി പോലീസ് സ്റ്റേഷന് മുന്നിൽ വലിയ നീണ്ട നിരയാണ് ഇത് മൂലം ഉണ്ടാവുന്നത്. നൂറ് കണക്കിന് പേർക്ക് ഇത്തരം പാസ് നൽകി കഴിഞ്ഞതായ് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

Comments are closed.