1470-490

പോലീസുദ്യോഗസ്ഥർക്ക് ക്ഷീണമകറ്റാൻ ഒ ആർ എസ് പാനീയം


കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പൊരിവെയിലത്ത് വാഹനപരിശോധനാ ഡ്യൂട്ടികളും പട്രോളിങ്ങ് ഡ്യൂട്ടികളും നിർവ്വഹിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് ക്ഷീണമകറ്റാൻ ഡ്യൂട്ടി സ്ഥലങ്ങളിൽ ഒ ആർ എസ് പാനീയം എത്തിച്ചു നൽകും. മരുന്ന് ഉത്പാദകരായ സിപ്ല ഹെൽത്ത് കെയർ കമ്പനിയാണ് സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപെടുത്തി ഒ ആർ എസ് പാനീയം ലഭ്യമാക്കിയത്. തൃശൂർ സിറ്റി പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ സിപ്ല കമ്പനി പ്രതിനിധി വിനോദ് ചന്ദ്രനിൽ നിന്നും സിറ്റി പോലീസ് കമ്മീഷ്ണർ ആദിത്യ ആർ ഉൽപന്നം ഏറ്റുവാങ്ങി. തുടർന്ന് തൃശൂർ നഗരത്തിൽ വിവിധ ഇടങ്ങളിലും വാണിയമ്പാറ ജില്ലാ അതിർത്തിയിലും ഡ്യൂട്ടി നിർവ്വഹിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് കമ്മീഷണർ നേരിട്ട് ഒ ആർ എസ് പാനീയം വിതരണം ചെയ്തു.

Comments are closed.