1470-490

അജിനോമോട്ടോ പ്രശ്നക്കാരല്ല

ഭക്ഷണപദാർത്ഥങ്ങളിൽ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോൾ രുചിയും മണവും കൂട്ടുന്നതിനായ് ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്‌ അജിനോമോട്ടോ. (Mono sodium glutamate)

ഇതു ശരീരത്തിന് ദോഷം ഉണ്ടാക്കുന്ന ഒരു വസ്തു അല്ല.

കാരണം, ഇതു സ്വാഭാവികമായി പ്രകൃതിയിൽ തന്നെ കാണപ്പെടുന്ന ഒരു Glutamate ആണ്.

തക്കാളി, കൂണുകൾ, ഉരുളക്കിഴങ്ങ്, തുടങ്ങി പല ഭക്ഷ്യ വസ്തുക്കളിലും glutamate അടങ്ങിയിട്ടുണ്ട്‌

ഒരു ശരാശരി മനുഷ്യൻ ദൈനം ദിനം ഏകദേശം 13gms Glutamate ഭക്ഷണത്തിലൂടെ (തക്കാളി,ഉരുളക്കിഴങ്ങ്, ചിലതരം ചീസുകൾ,കൂണുകൾ) ഉപയോഗിക്കുന്നുണ്ട്.

നമ്മൾ പുറമെ നിന്നു ഒരു കറിയിൽ അജിനോമോട്ടോ(MSG) ചേർത്താൽ തന്നെ അത് ഏകദേശം 0.55 ഗ്രാം മാത്രമേ ഉള്ളു
ഇനി അജിനോമോട്ടോയിൽ ഉള്ള സോഡിയത്തിന്റെ അളവ് 12% മാത്രം ആണ്.

എന്നാൽ വീട്ടിൽ ഉപയോഗിക്കുന്ന കറി ഉപ്പിൽ (sodium chloride)39% സോഡിയം ഉണ്ട്

സോഡിയം അധികം അകത്തു ചെന്നാൽ രക്ത സമ്മർദ്ദം ഉണ്ടാകും എന്നതിനാൽ ആണ് ഉപ്പു അധികം കഴിക്കരുത് എന്നു പറയുന്നത്(6 ഗ്രാം ഉപ്പേ ഒരു ദിവസം കഴിക്കാവൂ ).പക്ഷെ നമ്മൾ ഒരു ദിവസം ഏകദേശം 15- 20 ഗ്രാം ഉപ്പു വരെ കഴിക്കുന്നു എന്നു ഓർക്കുക.

Note: 39%  സോഡിയം ഉള്ള ഉപ്പു 15-20 ഗ്രാം വരെ ഒരു ദിവസം കഴിക്കുന്നവർ ആണ് കേവലം 12% സോഡിയം ഉള്ള, ഒരു കറിയിൽ 0.55 ഗ്രാം മാത്രം ഇടുന്ന അജിനോമോട്ടോയെ കുറ്റം പറയുന്നത്

Comments are closed.