1470-490

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി


അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15.5 ലക്ഷം രൂപ നൽകി. അഡ്വ. വി ആർ സുനിൽ കുമാർ എംഎൽഎയ്ക്ക് പ്രസിഡന്റ് കെ. വി. ഡേവിസ് ചെക്ക് കൈമാറി. ബാങ്ക് നൽകുന്ന 10 ലക്ഷം രൂപയും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും ചേർന്ന തുകയാണ് ബാങ്ക് കൈമാറിയത്. ബാങ്ക് മുൻ പ്രസിഡന്റ് പി കെ വിജയൻ തന്റെ ഒരു മാസത്തെ പെൻഷൻ തുകയായ 25000 രൂപയ്ക്കുള്ള ചെക്കും എം എൽ എയ്ക്ക് കൈമാറി. ഭരണസമിതി അംഗങ്ങളായ വി എം വത്സൻ, ടി കെ ശിവജി, ജോർജ് നെല്ലിശ്ശേരി, ജോണി കൊക്കാട്ടിൽ, വേലായുധൻ മച്ചിങ്ങൽ, ബീന സാബു, സാജിത ഇസ്മായിൽ, അസി. സെക്രട്ടറി ടി പി ഷൈജു തുടങ്ങിയവർ സന്നിഹിതരായി.
ഫോട്ടോ അടിക്കുറിപ്പ്: അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15.5 ലക്ഷം രൂപയുടെ ചെക്ക് അഡ്വ. വി ആർ സുനിൽ കുമാർ എംഎൽഎയ്ക്ക് കൈമാറുന്നു

Comments are closed.