1470-490

പോഷണം – പാൽ വിതരണ പദ്ധതിക്ക് തുടക്കം

കോവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ അർഹരായ കുടുംബങ്ങൾക്ക് സൗജന്യമായി പാൽ എത്തിക്കുന്ന പദ്ധതിയുമായി ജില്ലാ ഭരണകൂടം.

നെസ് ലെ കമ്പനിയുമായി സഹകരിച്ച് പോഷണം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. റെഡി ടു ഡ്രിങ്ക് മിൽക്ക് പാക്കറ്റുകളാണ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന കുടുംബങ്ങളിലെത്തിക്കുക.

മുതിർന്ന പൗരൻമാർ, രോഗികൾ, കുട്ടികൾ, പട്ടിക വർഗ കുടുംബങ്ങൾ എന്നിവർക്കാണ് ലോക് ഡൗൺ ദിവസങ്ങളിൽ റെഡി ടു ഡ്രിങ്ക് പാൽ പാക്കറ്റുകൾ എത്തിക്കുക.

Comments are closed.