1470-490

ലോക് ഡൗണിന്റ മറവിൽ ചാരായ വാറ്റ്: ലിറ്റർകണക്കിന് വാഷും, ഉപകരണങ്ങളും പിടികൂടി

പരപ്പനങ്ങാടി: എക്സൈസിന്റെ നേതൃത്വത്തിൽ വൻ ചാരായ വേട്ട .തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ജോസിന് ലഭിച്ച രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ പ്രജോഷ് കുമാറിന്റെ നേതൃത്വത്തിൽ കടയ്ക്കാട്ടു പാറ, പാണമ്പ്ര,ആലുങ്ങൾ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിൽ ചാരായം വാറ്റാനുപയോഗിക്കുന്ന 110 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും കണ്ടെത്തി. തേഞ്ഞിപ്പാലം കടയ്ക്കാട്ടു പാറ ചൊവ്വയിൽ അമ്പലം റോഡിൽ ഓവുപാലത്തിന് സമീപം തോടരുകിൽ ഒളിപ്പിച്ചു വച്ച നിലയിൽ ആയിരുന്നു ഉണ്ടായിരുന്നത്. ലോക്ഡൗണിന്റെ മറവിൽ ചാരായ നിർമ്മാണം നടക്കാൻ സാധ്യതയുള്ളതിനാൽ തിരൂരങ്ങാടി താലൂക്കിന്റെ എല്ലാ ഭാഗങ്ങളിലും കർശന പരിശോധനയും റെയ്ഡും എക്സൈസ് നടത്തി വരികയാണ്.. പാർട്ടിയിൽ സി.ഇ.ഒമാരായ ഷിജു, ദിലീപ്, രജീഷ്, എക്സൈസ് ഡ്രൈവർ ചന്ദ്രമോഹൻ എന്നിവരും ഉണ്ടായിരുന്നു
അതേ സമയം ഇന്ന് പരപ്പനങ്ങാടി റേഞ്ചിൽ വള്ളിക്കുന്ന് പഞ്ചായത്തിൽ വള്ളിക്കുന്ന് കീഴയിൽ പുഴയിൽ കണ്ടൽ കാടിൽ പുഴയിൽ അര കിലോമീറ്റർ ഉള്ളിലായി നടത്തിയ പരിശോധനയിൽ വാറ്റ് നടത്തുന്നതിനായി സൂക്ഷിച്ചു വച്ച 200ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും ബാരലും സ്റ്റവും സഹിതം പിടികൂടി. ടീ കേസ് റേഞ്ചിൽ അബ്കാരി 30/2020ആയി രജിസ്റ്റർ ചെയ്തു.ഇവിടെ നടന്ന റെയ്ഡിൽ സുധീർ, പ്രമോദ് ദാസ്, സി.ഇ.ഒ മാരായ പ്രദീപ് കുമാർ എ.പി, പ്രകാശൻ, വിനീഷ് എന്നിവർ പങ്കെടുത്തു.

Comments are closed.