1470-490

ലോക് ഡൗൺ 4 ആഴ്ചത്തേക്കു കൂടി നീട്ടിയേക്കും

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നാലാഴ്ചത്തേയ്ക്കു കൂടി ലോക്ഡൗൺ നീട്ടണമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നൽകിയത്.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച നടത്തുന്ന രണ്ടാം വട്ട വീഡിയോ കോൺഫറൻസിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. ലോക്ഡൗൺ നീട്ടാനാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നതെന്നാണു വിവരം.

രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ കക്ഷികളുടെ പാർലമെന്ററി പാർട്ടി നേതാക്കളാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. രോഗവ്യാപനവും മരണവും കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം.

Comments are closed.