1470-490

ലോക്ക് ഡൗൺ കാലത്ത് മണ്ണിൽ പൊന്നു വിളയിക്കാൻ കുട്ടിപ്പട്ടാളം


ലോക്ക് ഡൗൺ കാലഘട്ടത്തിലും കൃഷിയിറക്കി മണ്ണിൽ പൊന്നു വിളയിക്കാൻ തയ്യാറായി കുട്ടിപ്പട്ടാളം. തൃശ്ശൂർ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ വിവിധ സിഡിഎസുകളിലായി രൂപീകരിച്ചിട്ടുള്ള ബാലസഭകളിലെ കുട്ടികളാണ് അവരവരുടെ വീടുകളിൽ ബാല കൃഷി ചെയ്തു അവരുടെ സമയം ക്രിയാത്മകമായി ചിലവഴിക്കുന്നത്. ജില്ലയിലെ 130ഓളം വിവിധ സിഡി എസുകളിലായി ബാലകൃഷി യൂണിറ്റുകൾ ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു. പുത്തൻചിറ, കാടുകുറ്റി, മതിലകം, വലപ്പാട്, കൈപ്പമംഗലം, എടത്തിരുത്തി, കൊടുങ്ങല്ലൂർ, വെള്ളാങ്കല്ലൂർ, ചാഴൂർ, പൊയ്യ, മാള, അന്നമനട, ആളൂർ, കുഴുർ എന്നീ സി ഡി എസുകളാണ് കൃഷി പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നത്. ഇതിനുപുറമേ ജില്ലാ മിഷന് കീഴിലുള്ള വിവിധ ബഡ്‌സ്, ബി ആർ സി സ്‌കൂളിലെ കുട്ടികളും അവരവരുടെ വീടുകളിൽ കൃഷിചെയ്തും പരിസരം വൃത്തിയാക്കിയും മുന്നേറുന്നു. ഇവർക്ക് വേണ്ട നിർദ്ദേശങ്ങൾ വാട്‌സ്ആപ്പ് വഴിയും ഫോൺകോൾ വഴിയും ഉദ്യോഗസ്ഥരും, അധ്യാപകരും, കുടുംബശ്രീ പ്രവർത്തകരും നൽകിവരുന്നു.
പോങ്ങാട്ടുശ്ശേരി നാരായണമേനോൻ റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികളും വള്ളത്തോൾ നഗർ ബിആർസിയിലെ കുട്ടികളും പഴയന്നൂർ പ്രിയദർശിനി ബി ആർ സി യിലെ കുട്ടികളും ഇതിനോടകം തന്നെ ബാല കൃഷി ആരംഭിച്ചു കഴിഞ്ഞു.

Comments are closed.