1470-490

ലോക്ഡൗണ്‍ നിയമം ലംഘിച്ച് ലോണ്‍ തുക പിരിച്ചതായി പരാതി.

ബാജാജ് ഫിനാന്‍സ് കമ്പനിയാണ് പേഴ്‌സണ്‍ ലോണ്‍ തുക കൃത്യമായി തുക അടക്കേണ്ട ദിവസം തന്നെ ബാങ്ക് എക്കൗണ്ടില്‍ നിന്ന്  പിന്‍വലിച്ചിരിക്കുന്നത്. കൊറോണ രോഗ ഭീതിയുടെ പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എല്ലാ വായ്പകള്‍ക്കും മൂന്ന് മാസം മൊറിട്ടോറിയം പ്രഖ്യാപ്പിച്ചിരിക്കുമ്പോഴാണ് ബജാജ് ഫിനാന്‍സ് ഒരു ഇളവുകളും നല്‍കാതെ കൃത്യമായി തുക പിന്‍വലിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ എക്കൗണ്ട് സംവിധാനമായത്തിനാല്‍ ഫോണ്‍ വഴി വിളിച്ച് ചോദിക്കാന്‍ വരെ വായ്പയെടുത്തവര്‍ക്ക് സാധിക്കാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ നിയമം ലംഘിച്ച് മൊറിട്ടോറിയം പ്രഖ്യാപ്പിച്ചിരിക്കുമ്പോള്‍ പേഴ്‌സണ്‍ ലോണിന്റെ മാസടവ് കൃത്യമായി പിരിച്ചെടുത്ത കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

സംസ്ഥാനത്ത് വ്യാപകമായി ആയിരക്കണക്കിന് പേരില്‍ നിന്ന് ബജാജ് ഫിനാന്‍സ് ഇതുപോലെ നിയനം ലംഘിച്ച് ലോണ്‍ തുക പിരിച്ചെടുത്തു കൊണ്ടിരിക്കുകയാണെന്നാണ് അറിയുവാന്‍ കഴിഞ്ഞത് . പലര്‍ക്കും പല തീയിതികളിലാണ് തുക ബാങ്കില്‍ അടക്കേണ്ടി വരുന്നത്. പത്താം തീയതിയോടെ മുഴുവന്‍ ലോണ്‍ തുകയും ഇവരുടെ പിരിച്ച് കഴിയുമെന്നാണ് അറിയുവാന്‍ കഴിഞ്ഞത്.

Comments are closed.