1470-490

ചുമട്ട് തൊഴിലാളികൾക്ക് അടിയന്തിര സഹായം നൽകുക :ഐ.എൻ.ടി.യു.സി.

കുറ്റ്യാടി :- സർക്കാർ വകുപ്പുകളിലേയും മറ്റ് സ്ഥാപനങ്ങളിലേയും കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും കോവിഡിനെ തുടർന്നുള്ള അവധി ദിനങ്ങളിൽ വേതനം ലഭിക്കുമെന്നിരിക്കെ ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ചുമട്ട് തൊഴിലാളികൾക്കും അടിയന്തിര സഹായം എത്തിക്കണമെന്ന് ചുമട്ട് തൊഴിലാളി യൂനിയൻ (ഐ.എൻ.ടി യു.സി,) കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കോവിഡ് കാലത്ത് കയറ്റിറക്ക് മേഖലയും നിശ്ചലമായിരിക്കുകയാണ്. പതിമൂന്ന് ദിവസത്തെ വേതനം മാത്രമാണ് തൊഴിലാളിക്ക് ലഭിച്ചതെന്നും ബാക്കി വരുന്ന വേതനം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ചുമട്ട് തൊഴിലാളി യൂനിയൻ നേതാക്കൾ ആവശ്യപെട്ടു.

Comments are closed.