1470-490

ആരോഗ്യ പ്രവർത്തകർക്ക് ബാലുശ്ശേരി പൊലിസിൻ്റെ ആദരം

ബാലുശ്ശേരി:കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍ പണയം വച്ച് പ്രവര്‍ത്തിച്ചുവരുന്ന സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഭിവാദ്യമേകുന്നതിന്റെ ഭാഗമായി ബാലുശ്ശേരി പൊലിസ് സേനയുടെ ബിഗ് സല്യൂട്ട്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ബാലുശ്ശേരി പൊലിസിലെ മുഴുവന്‍ സേനാംഗങ്ങളും അണി നിരന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് നല്‍കിയത്.കോഴിക്കോട് റൂറല്‍ എസ്.പി ഡോ.എസ് ശ്രീനിവാസിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിപാടി തികച്ചും വികാരനിര്‍ഭരമായി.പൊലിസ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ് അഭിവാദ്യച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.കൊറോണ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം തങ്ങളും ഉണ്ടെന്ന സന്ദേശമാണ് ഈ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.കെ സുരേശന്‍ സേനക്ക് നന്ദിയര്‍പ്പിച്ചു. ബാലുശ്ശേരി എസ്.ഐ കെ.പ്രജിത്, അഡീഷണല്‍ എസ്‌.ഐ മാരായ മധു മൂത്തേടത്ത്, ദിനേശൻ, വിനോദ്, സി.സുരേഷ്, എ.എസ്‌.ഐ കെസി പൃഥ്വീരാജ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നേരത്തെ പൊലിസ് സ്‌റ്റേഷനില്‍ പ്രത്യേകം പരിശീലനം നല്‍കിയ ശേഷമാണ് സേനാംഗങ്ങള്‍ ഇവിടെയെത്തിയത്. സ്റ്റേഷനിലെ അന്‍പതിലധികം സേനാംഗങ്ങളും പരിപാടിയില്‍ പങ്കാളികളായി.

Comments are closed.