1470-490

ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പീയുഷ് നമ്പൂതിരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

തലശ്ശേരി : ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പീയുഷ് നമ്പൂതിരിയുടെ അധ്യക്ഷതയിൽ ആശുപത്രിയിൽ യോഗം ചേർന്നു. സൂപ്രണ്ട് മുതൽ ആoബുലൻസ് ഡ്രൈവർമാർ വരെയുള്ളവരുടെ നല്ല രീതിയിലുള്ള പ്രവർത്തനം കോവിഡ്- 19 നെ നിയന്ത്രിക്കാൻ സാധിച്ചെന്ന് എം.പി അഭിപ്രായപ്പെട്ടു.
വളരെ സമർത്ഥമായാണ് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. അവരുടെ ടീം വർക്കിന്റെ ഫലമാണ് രോഗം നിയന്ത്രിക്കാനായതെന്നും മുരളീധരൻ പറഞ്ഞു . എം. പി മാരുടെ ഫണ്ടിന്റെ തടസ്സം നീങ്ങിയാലുടൻ തലശ്ശേരി ജനറൽ ആശുപത്രിക്ക് ഒരു കോടി രൂപ അനുവദിക്കുമെന്നും മുരളീധരൻ എം. പി കൂട്ടിച്ചേർത്തു.

Comments are closed.