1470-490

അതിഥി തൊഴിലാളികളുടെ ആവശ്യാനുസരണം ഭക്ഷ്യസാധനങ്ങളെത്തിച്ച് താന്ന്യം


അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റെത്തിച്ച് താന്ന്യം പഞ്ചായത്ത്. അരി, ആട്ട, ഉരുളക്കിഴങ്ങ്, പഞ്ചസാര, ചായപ്പൊടി തുടങ്ങിയ ഭക്ഷ്യ സാധാനങ്ങൾ ഉൾക്കൊള്ളുന്ന കിറ്റാണ് വിതരണം ചെയ്തത്. 32 ക്യാമ്പുകളിലായി 382 അതിഥി തൊഴിലാളികളാണ് താമസിക്കുന്നത്. ക്യാമ്പിൽ സാധനങ്ങൾ കഴിയുന്നതിന് അനുസരിച്ച് അതിഥി തൊഴിലാളികൾ പഞ്ചായത്തിൽ വിവരമറിയിക്കും അതിനനുസരിച്ച് ക്യാമ്പുകളിൽ സാധാനങ്ങൾ എത്തിക്കുന്നു.
താന്ന്യം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂർ ഹെൽപ് ഡെസ്‌ക് തുടങ്ങി. പഞ്ചായത്ത് തലത്തിൽ രൂപീകരിച്ച ഹെൽപ് ഡെസ്‌ക് പ്രവർത്തനങ്ങൾ വാർഡ് തലത്തിലും നടത്തപ്പെടുന്നുണ്ട്. ജനങ്ങൾക്ക് ആവശ്യമായ മരുന്ന് അംബുലൻസ് തുടങ്ങിയ ആവശ്യ സേവനങ്ങൾക്കാണ് ഹെൽപ് ഡെസ്‌ക് ഉപയോഗിക്കുന്നത്.

Comments are closed.