1470-490

ചുമട്ടുതൊഴിലാളികള്‍ക്ക് ധനസഹായം

മലപ്പുറം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടു തൊഴിലാളികള്‍ക്ക് 3000 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അംശദായ കുടിശ്ശികയില്ലാത്ത  തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. തൊഴിലാളികള്‍  അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, സ്‌കാറ്റേര്‍ഡ് പാസ് ബുക്ക്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും ഫോണ്‍ നമ്പറും സഹിതം ജില്ലയിലെ അതത് ഉപകാര്യലയത്തിലോ khwwbmanjeri@gmail.com എന്ന ഇ-മെയിലോ 8289818952 വാട്‌സ് ആപ്പ് നമ്പറിലോ സമര്‍പ്പിക്കണമെന്ന് ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാകമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

Comments are closed.