വാറ്റു ചാരായം നിർമ്മാണത്തിനിടെ പോലീസ് അറസ്റ്റു ചെയ്തു.

കാടുകുറ്റി അനന്നാട് പാമ്പുത്തറയിലെ വീട്ടിൽ വാറ്റു ചാരായം നിർമ്മാണത്തിനിടെ മുല്ലശ്ശേരി വീട്ടിൽ സുബ്രൻ (60) എന്നയാളെ കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ ബി. കെ , അരുണും സംഘവും അറസ്റ്റു ചെയ്തു.
ലോക് ഡൗൺ മൂലം മദ്യ ലഭ്യത കുറഞ്ഞതോടെയാണ് ഇയാൾ ചാരായ നിർമ്മാണം ആരംഭിച്ചതെന്ന് പോലീസിനോട് പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ വീടിനു മുകളിൽ ഒളിപ്പിച്ച നിലയിൽ 75 ലിറ്റർ കോടയും ,വാറ്റിയ ചാരായം ആവശ്യക്കാർക്ക് എത്തിച്ചു നൽകിയിരുന്ന 5 ലിറ്റർ ഉൾക്കൊള്ളുന്ന നിരവധി ക്യാനുകളും , വാറ്റാനുപയോഗിക്കുന്ന തകര പാത്രങ്ങളും , ട്യൂബ് എന്നിവയും പോലീസ് കണ്ടെടുത്തു. മൊബൈൽ ഫോണിലൂടെ ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിൽ ചാരായം എത്തിച്ചു കൊടുക്കുകയാണ് ചെയ്തിരുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
വ്യാജമദ്യ നിർമ്മാണവും, മറ്റ് ലഹരി ഉപയോഗവും വിതരണവും പൂർണ്ണമായും കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ തടയുവാനാണ് പദ്ധതി.
മലയോര ഭാഗങ്ങളിൽ കഴിഞ്ഞ ചില ദിവസങ്ങളിലായി നടത്തിയ റെയ്ഡിൽ 200 ഓളം ലിറ്റർ വാഷും , മറ്റു ഉപകരണങ്ങളും കണ്ടെത്തി പോലീസ് നശിപ്പിച്ചിരുന്നു. ഇനിയും ശക്തമായ പരിശോധന തുടരുമെന്നും പോലീസ് അറിയിച്ചു. ഇതിനായി പ്രത്യേക അന്യേഷണ സംഘം രൂപീകരിച്ചിട്ടുള്ളതായും കൊരട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.കെ. അരുൺ അറിയിച്ചു.
പ്രത്യേക അന്യേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ രാമു ബാലചന്ദ്ര ബോസ് , അഡീഷണൽ എസ്. ഐ ജോഷി. .എ എസ്. ഐ സെബി. എം. വി. ഹോം ഗാഡ് ജോയി. എന്നിവരാണ് ഉണ്ടായിരുന്നത്.
Comments are closed.