1470-490

കോവിഡ് 19 : ജീവൻരക്ഷാ മരുന്നുകൾ എത്തിച്ച് പോലീസ്


കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടിയ്ക്ക് മരുന്ന് എത്തിച്ചുകൊടുത്ത് കേരളാ പോലീസ്. മുതുവറ മുണ്ടയൂർ നന്ദകുമാറിന്റെ 9 വയസ്സുള്ള നികേത് എന്ന കുട്ടി ഏതാനും ദിവസം മുമ്പാണ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയ്ക്ക് ശേഷം വീട്ടിൽ കഴിഞ്ഞ് വരുന്നതിനിടെയായിരുന്നു കോവിഡ് 19 നുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്.
ദിവസവും കഴിക്കാനുള്ള മരുന്ന് തീർന്നതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെടുകയും പണമടച്ചാൽ മരുന്ന് നൽകാമെന്നേൽക്കുകയും ചെയ്തു. ഇക്കാര്യം കുട്ടിയുടെ അച്ഛൻ നന്ദകുമാർ പേരാമംഗലം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചു. പേരാമംഗലം പോലീസ് സ്റ്റേഷനിൽ നിന്നും കൊച്ചിയിലെ ആശുപത്രിയിലേക്ക് വിവരം കൈമാറിയ പ്രകാരം ഉടൻതന്നെ ജീവൻരക്ഷാ മരുന്നുകൾ എത്തിച്ചു കൊടുക്കുന്നതിന് ഏർപ്പാടാക്കുകയായിരുന്നു. സംസ്ഥാന സർക്കാർ ഏർപ്പടുത്തിയ സംവിധാനത്തിലൂടെ നോഡൽ പോലീസ് സ്റ്റേഷനുകൾ വഴി ഹൈവേ പോലീസാണ് മരുന്ന് പേരാമംഗലം പോലീസ് സ്റ്റേഷനിലെത്തിച്ചത്. പേരാമംഗലം പോലീസ് സ്റ്റേഷനിൽ നിന്നും എ. എസ്. ഐ ബാലസുബ്രഹ്മണ്യൻ, സിപിഒ മാരായ രജിത്, വിനീഷ് എന്നിവർ ചേർന്ന് മരുന്നുകൾ നന്ദകുമാറിന്റെ വസതിയിലെത്തിച്ചു. കൃത്യസമയത്ത് മരുന്ന് എത്തിച്ചു നൽകാൻ കേരളാ പോലീസ് ഏർപ്പെടുത്തിയ സംവിധാനത്തിന് നന്ദകുമാറും കുടുംബാംഗങ്ങളും നന്ദിയറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,563,337Deaths: 528,487