1470-490

കോവിഡ് 19 : മാധ്യമ പ്രവർത്തകർക്ക് പ്രതിരോധ ഔഷധങ്ങൾ കൈമാറി


കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് മാധ്യമ പ്രവർത്തകർക്ക് പ്രതിരോധ ഔഷധങ്ങൾ കൈമാറി. പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ജീവിത സുരക്ഷിതത്വത്തിന്റെ ഭാഗമായാണ് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ആയൂർവ്വേദ, ഹോമിയോ പ്രതിരോധ മരുന്നുകൾ, സാനിറ്റൈസറുകൾ, മാസ്‌കുകൾ, ടവ്വലുകൾ, പച്ചക്കറിവിത്തുകൾ എന്നിവ പത്രപ്രവർത്തകർക്ക് കൈമാറിയത്. മുളംകുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നിയിൽ നിന്ന് മുളംകുന്നത്തുകാവ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ.കൃഷ്ണകുമാർ, സെക്രട്ടറി അജീഷ് കർക്കിടകത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എച്ച്. സുഭാഷ്, റെഡ് ക്രോസ് സൊസൈറ്റി സെക്രട്ടറി ദേവസ്സി കാട്ടൂക്കാരൻ, കെ.കെ.അർജ്ജുനൻ, സിറാജ് മാരാത്ത്, ശിവ പ്രസാദ്, സജിൽ എന്നിവർ പങ്കെടുത്തു.

Comments are closed.