1470-490

കൊറോണ കാലത്തെ പൊടിക്കൈകൾ

സുഹൃത്തുക്കളെ എല്ലാവരും വെറുതെ ഇരിക്കുകയാവും എന്നു കരുതിയാണ് ഈ ടിപ്സ് ‘ സാധിക്കുമെങ്കിൽ ചെയ്യാവുന്നതാണ്
നിങ്ങൾ അത്യാവശ്യമായി ചെയ്യേണ്ട ഒരു കാര്യമുണ്ട്: വാങ്ങി വച്ച സാധനങ്ങളുടെ കൂടെ 1’വൻപയർ ഉണ്ടെങ്കിൽ ഒരു ചാക്കിൽ / പ്ലാസ്റ്റിക്ക് കവറിൽ മണ്ണ് നിറച്ച് 6-7 പയർഇട്ടു വെള്ളം ഒഴിക്കുക 4 ആഴ്ച കഴിയുമ്പോൾ കറിവെയ്ക്കാനുള്ള പച്ച പയർ ലഭിക്കും അല്ലെങ്കിൽ മുറ്റത്ത് നടുക. വള്ളി കെട്ടി കൊടുക്കുവാൻ കഴിയുന്ന തരത്തിൽ വീടിന്റെ കോണിലോ മറ്റോ നടുക. വള്ളി വാങ്ങാൻ പുറത്ത് പോകരുത് പഴയ സാരിയുടേയോ മുണ്ടിന്റെ യോ കര കീറിയെടുക്കുക

 1. അടുത്ത ചാക്കിൽ 2 സവോള നടുക ‘ അതിന്റെ തണ്ട് തോരൻ വയ്ക്കാം
 2. ഒരു ഉരുളക്കിഴങ്ങ് 4 ആയി മുറിച്ച് 4 കവറിൽ നടുക. ചിലർ അതിന്റെ ഇല കറി വയ്ക്കാറുണ്ട് 4. ഇഞ്ചി വാങ്ങിയത് ഉണ്ടെങ്കിൽ 2 കഷണം ഒടിച്ച് 2 കവറിൽ നടുക
 3. മുളക് പൊട്ടിച്ച് അരി എടുത്ത് കവറിൽ നടുക 6. ബീൻസ് വാങ്ങിയതിൽ പഴുത്തതിൽ നിന്ന് വിത്തെടുത്ത് കവറിൽ നടുക ഇതിന് കമ്പ് കുത്തിക്കൊടുക്കേണ്ടി വരും’ വള്ളി കെട്ടിയാലും മതി
 4. വഴുതനങ്ങയുടെ അരി ഒരു കവറിൽ നടുക
 5. ഉള്ളി 2 എണ്ണം ഒരു കവറിൽ നടുക
 6. വള്ളി പയർ വാങ്ങിയതിൽ പഴുത്തത് ഉണ്ടെങ്കിൽ ഒരു കവറിൽ നടുക
 7. ചേമ്പ് വാങ്ങിയത് ഉണ്ടെങ്കിൽ 1 കവറിൽ ഒരു വിത്ത് നടുക തണ്ട് തോരൻ വയ്ക്കാൻ കിട്ടും .
 8. ഒരു കവറിൽ വെളുത്തുള്ളിയുടെ 2 അല്ലി നടുക
 9. മല്ലി ചെറുതായി ചതച്ച് 5എണ്ണം ഒരു കവറിൽ നടുക മല്ലിയില ലഭിക്കും
 10. തക്കാളിപ്പഴം മുറിക്കുമ്പോൾ അരി എടുത്ത് 2 കവറിൽ നടുക.
  :വിത്ത് വാങ്ങാൻ അടുത്ത വീട്ടിൽ പോലും പോകരുത്
  :വീട്ടിലിരുന്ന് കുടുംബത്തിന് സുരക്ഷ ഒരുക്കന്നതോടൊപ്പം
  കുടുംബത്തിന് ഭക്ഷ്യ സുരക്ഷ ഒരുക്കൂ.
  :കുട്ടികളെ നിർബന്ധമായും കൂട്ടുക
  :മൊബൈൽ നോക്കിയും, ടി വി.കണ്ടും, ഗെയിം കളിച്ചും അവരുടെ കണ്ണ് കേടാകാതിരിക്കട്ടെ
  :ദിവസവും വെള്ളമൊഴിക്കാനും കുട്ടികളെ ഒപ്പം കൂട്ടുക
  :വെള്ളം ഇല്ലാത്തതിൽ വിഷമിക്കേണ്ട അടുക്കളയിലെ പാത്രം കഴുകുന്ന വെള്ളം മതി.
  :ഇതൊക്കെ ഉപകാരപ്പെടുമെന്ന് തോന്നിയാൽ ചെയ്യുക ‘ മറ്റുള്ളവർക്ക് ഈ സന്ദേശം അയച്ച് കൊടുക്കുക

Comments are closed.