1470-490

കൊറോണ; രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് കുന്നംകുളത്തെ സി.പി.എം ഭരണ ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍

കൊറോണ മഹാമാരിയുടെ ദുരന്തത്തെ തുടര്‍ന്നുള്ള ഭീതിയും, ദുരിതവും നാട്ടില്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്നും രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് കുന്നംകുളത്തെ  സി.പി.എം ഭരണ സമിതി  ശ്രമിക്കുന്നതെന്ന് കുന്നംകുളം നഗരസഭ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. .സംസ്ഥാനത്ത്  കൊവിഡ് 19 ഭീതിപടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  കുന്നംകുളം മേഖലയിലെ വിവിധ വാര്‍ഡുകളില്‍ നിരവധിപേരാണ് കുടിവെള്ളമില്ലാതെ കഷ്ട്ടപ്പെടുന്നത്. ഏപ്രില്‍ മാസം പകുതിയായതോടെ നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും കുടിവെള്ളത്തിന് രൂക്ഷമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൗണ്‍സിലര്‍മാര്‍ അതത് വാര്‍ഡുകളിലേക്ക് അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്നും നഗരസഭയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.എന്നാല്‍ കുടിവെള്ളം ആവശ്യമായ സ്ഥലങ്ങളിലേക്ക് യഥാവിധി  കുടിവെള്ളം ഇതുവരെ എത്തിയിട്ടില്ല.  മാത്രമല്ല കുന്നംകുളം നഗരസഭ ‘എന്നെഴുതിയ  വാട്ടര്‍ടാങ്ക് വണ്ടിയില്‍   വെള്ളം എത്തിക്കുന്ന ഭാഗങ്ങളില്‍ ഡി.വൈ.എഫ്.ഐ, യുടെയും സി.പി.എം ന്റെയും പ്രാദേശിക നേതാക്കളെ ഉപയോഗിച്ച് കുടിവെള്ളം  വിതരണം ചെയ്യുകയെണെന്നും, തുടര്‍ന്ന് സി.പി.എം കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നു എന്ന വ്യാജേനവാട്ട്‌സ്ആപ്പ് ,ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. .കൊറോണ ഭീതിയില്‍ ലോക് ഡൗണ്‍ സാഹചര്യത്തില്‍ ഒരു രീതിയിലുള്ള സമരത്തിനോ, പ്രതിഷേധത്തിനോ  തങ്ങള്‍  തയ്യാറല്ലെന്നും  അടിയന്തരമായി കുടിവെള്ളം നല്‍കേണ്ട സ്ഥലങ്ങളിലേക്ക് വാര്‍ഡ് കൗണ്‍സിലര്‍മാരെ വിവരം അറിയിച്ച്  കുടിവെള്ളം വിതരണം ചെയ്യണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാരായ ബിജു സി.ബേബി, ജയ് സിംഗ് ക്യഷ്ണന്‍, ഷാജി ആലിക്കല്‍ എന്നിവര്‍ പറഞ്ഞു.

Comments are closed.