1470-490

ബാലുശ്ശേരി താലൂക്കാശുപത്രിയിൽ 500 റാപ്പിഡ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാൻ എം.എൽ.എ 2 ലക്ഷം രൂപ അനുവദിച്ചു


ബാലുശ്ശേരി താലൂക്കാശുപത്രിയിൽ കോവിഡ്- 19 റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനായി 500 കിറ്റ് ലഭ്യമാക്കാൻ 2 ലക്ഷം രൂപ എം.എൽ .എ പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. ബാലുശ്ശേരി താലൂക്കാശുപത്രിയിൽ ചേർന്ന കോവിഡ് അവലോകന യോഗ തീരുമാനപ്രകാരമാണ് ഫണ്ട് അനുവദിച്ചത്.
മണ്ഡലത്തിൻ ഇപ്പോൾ 1527 പേർ നിരീക്ഷണത്തിലാണ്. പൂനൂർ സ്വദേശിക്ക് അസുഖം ഭേദമായി വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. 9 സാമൂഹ്യ അടുക്കളയിൽ നിന്ന് 1000 ത്തിലധികം പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. അസുഖം പടരാതിരിക്കുന്നതിനായി സർക്കാർ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്ന് എം.എൽ.എ അറിയിച്ചു.

Comments are closed.