1470-490

കോറോണ കാലത്ത് വേറിട്ട ജൻമദിനഘോഷവുമായി ചൂണ്ടൽ പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി സാജൻ.സി. ജേക്കബ്ബ്.

കുന്നംകുളം: കോറോണ കാലത്ത് വേറിട്ട ജൻമദിനഘോഷവുമായി ചൂണ്ടൽ പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി സാജൻ.സി. ജേക്കബ്ബ്. സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വളണ്ടിയേഴ്സിന് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനുള്ള തുക കൈമാറിയാണ് സാജൻ.സി.ജേക്കബ്ബ് ഈ വർഷത്തെ പിറന്നാൾ ആഘോഷം വേറിട്ടതാക്കിയത്. ലോകം മുഴുവൻ കൊറോണ എന്ന വൈറസ് മഹാമാരിയായി പടർന്നു പിടിക്കുകയും ആയിരക്കണക്കിനാളുകൾ മരണത്തിന് കിഴടങ്ങുകയും ചെയ്യുമ്പോൾ ആഘോഷങ്ങൾക്ക് പ്രസക്തിയില്ലെന്ന തിരിച്ചറിവിലാണ് സാജൻ.സി.ജേക്കബ്ബ്, തന്റെ ജൻമദിനം സമൂഹത്തിനായി പ്രവർത്തിക്കുന്നവർക്ക് തന്നാൽ കഴിയുന്ന സഹായം നൽകി ആലോഷിക്കാൻ തയാറായ്യത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സമൂഹ അടുക്കളയിൽ നിന്ന് 18 വാർഡുകളിലേക്ക് ഭക്ഷണപ്പൊതികൾ എത്തിക്കുന്ന വളണ്ടിയർമാർക്ക്, അവരുടെ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനുള്ള തുക നൽകുക എന്ന ആശയം പ്രാവർത്തിക്കമാക്കിയാണ് സാജൻ.സി.ജേക്കബ്ബ് ഈ വർഷത്തെ ജൻമദിനം വേറിട്ട അനുഭവമാക്കിയത്. കമ്മ്യൂണിറ്റി കിച്ചണിൽ നടന്ന ചടങ്ങിൽ സാജൻ.സി. ജേക്കബ്ബ് കൈമാറിയ തുക, ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീമിൽ നിന്ന് യൂത്ത് കോർഡിനേറ്റർ കെ.വി. വിജേഷ് ഏറ്റുവാങ്ങി. സമൂഹ അടുക്കളയിൽ പാചക ജോലികൾക്ക് നേതൃത്വം നൽകുന്ന സി.ഡിഎസ്. ഭാരവാഹികളായ സിനി പ്രസാദ്, സബിത ഉണ്ണികൃഷ്ണൻ, ഷീല സുരേഷ് എന്നിവർക്കും കുടുംബശ്രീയുടെ മെമ്പർ സെക്രട്ടറി കൂടിയായ സാജൻ.സി. ജേക്കബിന്റെ  ജൻമദിനത്തിന്റെ ഭാഗമായുള്ളസ്നേഹ സമ്മാനം ലഭിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി.സി.സിനി, ടി.എ.മുഹമ്മദ് ഷാഫി, പഞ്ചായത്തംഗം എം.ബി. പ്രവീൺ, ആസൂത്രണ ഉപാധ്യക്ഷൻ സി.എഫ്. ജെയിംസ് എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.