1470-490

വെങ്ങാനെല്ലൂർ സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് തുക നൽകി

ചേലക്കര:വെങ്ങാനെല്ലൂർ സഹകരണ ബാങ്ക് ഏഴുലക്ഷത്തി നാല്പത്തി മൂവായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകി 

കോവിഡ്-19 നെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെങ്ങാനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ വിഹിതം. സ്റ്റാഫുകളുടെ ഒരു മാസത്തെ സാലറി, പ്രസിഡണ്ടിന്റെ  ഒരു മാസത്തെ ഹോണറേറിയം, ഡയറക്ടേഴ്സിന്റെ  സിറ്റിംഗ് ഫീസ് ഉൾപ്പടെ 7,43,010 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡണ്ട് എം.വി മനോജ് കുമാർ ബഹു. ചേലക്കര എം.എൽ.എ യൂ ആർ പ്രദീപ് അവർകൾക്ക് കൈമാറി, പഴയന്നൂര്‍ ബ്ലോക്ക്‌ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാര്‍, ചേലക്കര ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഗായത്രി ജയന്‍, വെങ്ങാനെല്ലുര്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.ബി. ബാലകൃഷ്ണന്‍, ചേലക്കര പഞ്ചായത്ത് മെമ്പര്‍ സുജിത സന്തോഷ്‌, ബാങ്ക് സെക്രട്ടറി സേതുമാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.