സഞ്ചരിക്കുന്ന റേഷൻ കട: 200 ആദിവാസി കുടുംബങ്ങൾക്ക് സൗജന്യ റേഷൻ നൽകി.

സഞ്ചരിക്കുന്ന റേഷൻ കട മുഖേന 200 ആദിവാസി കുടുംബങ്ങൾക്ക് പൊതുവിതരണ വകുപ്പ് സൗജന്യ റേഷൻ വിതരണം ചെയ്തു. ചാലക്കുടി താലൂക്ക് അതിരപ്പിള്ളി പഞ്ചായത്തിലെ ഷോളയാർ, മുക്കംപുഴ, വാച്ച്മരം, തവളക്കുഴിപ്പാറ, ആനക്കയം, വാഴച്ചാൽ, പുകലപ്പാറ, പെരിങ്ങൽക്കുത്ത് എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങൾക്കാണ് റേഷൻ വിതരണം ചെയ്തത്. റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ കാട്ടാനക്കൂട്ടം ഇറങ്ങി ഗതാഗതം തടസ്സപ്പെട്ടുവെങ്കിലും വിതരണം പൂർത്തിയാക്കിയെ മടങ്ങൂ എന്ന നിശ്ചയത്തിലായിരുന്നു ചാലക്കുടി റേഷനിംഗ് ഇൻസ്പെക്ടർ വിപിൻ രാജും സംഘവും. തുടർന്ന് കോളനികളിൽ എത്തിയ ഇവർ 35-ാം നമ്പർ റേഷൻ കട ലൈസൻസി പി ആർ രാജേഷ് വഴി റേഷൻ വിതരണം പൂർത്തിയാക്കി. ഡ്രൈവർ ഗിരീഷ് കുമാറാണ് അപകടം നിറഞ്ഞ വഴികളിലൂടെ സുരക്ഷിതമായി വിതരണം പൂർത്തിയാക്കാൻ അധികൃതരെ സഹായിച്ചത്. അതേസമയം, തൃശ്ശൂർ,തലപ്പിള്ളി താലൂക്കുകളിൽ കാർഡ് മാറി റേഷൻ വാങ്ങിയെന്ന് പരാതിപ്പെട്ട കാർഡുടമകൾക്ക് അർഹതപ്പെട്ട റേഷൻ വിഹിതം വീണ്ടും നൽകിയെന്ന് അതത് താലൂക്ക് സപ്ലൈ ഓഫീസർമാർ അറിയിച്ചു.
Comments are closed.