1470-490

തലശ്ശേരിയിൽ പഴകിയ മത്സ്യം പിടികൂടി


തലശ്ശേരി: മത്സ്യ മാർക്കറ്റ് പരിസരത്ത് ജില്ലാ ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെൻറ് സ്ക്വാഡ്, ഫിഷറീസ് ഇൻസ്പെക്ടർ നഗരസഭാ ആരോഗ്യ വിഭാഗം എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ പഴകിയ 350 കിലോ മൽസ്യം പിടികൂടി നശിപ്പിച്ചു. മത്സ്യം എത്തിച്ചവർക്കെതിരെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം കേസെടുത്തു.ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഫുഡ് സേഫ്റ്റി ഓഫീസർ യു.ജിതിൻ ഫിഷറീസ് ഇൻസ്പെക്ടർ എ.അനീഷ് കുമാർ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി ലതീഷ്, വി.ആർ ജയചന്ദ്രൻ,ഹെൽത്ത് സൂപ്പർവൈസർ ഉസ്മാൻ ചാലിയാടൻ, ഫുഡ് സേഫ്റ്റി ജീവനക്കാരായ സുരേഷ് ബാബു, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു

Comments are closed.