1470-490

വഴിയോര കച്ചവടത്തിന് കർശന നിരോധനം


മാളയിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ സാഹചര്യത്തിൽ വഴിയോര കച്ചവടക്കാർക്ക് കർശന നിരോധനം ഏർപ്പെടുത്തി മാള പഞ്ചായത്ത്. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ ആളുകൾ കൂട്ടമായി എത്തുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് വഴിയോര കച്ചവത്തിന് നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പൈനാപ്പിളുമായി വണ്ടിയിൽ വിൽപ്പന നടത്താൻ എത്തിയവരെ ആരോഗ്യ വകുപ്പധികൃതർ കണ്ടെത്തിയിരുന്നു. ശേഷം വണ്ടി പിടിച്ചെടുക്കുകയും മാപ്പ് എഴുതി വാങ്ങി താക്കീത് നൽകി വാഹനം വിട്ടയക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ വഴിയോരക്കച്ചവടം പൂർണ്ണമായും നിരോധിക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നിരോധനം കർശനമാക്കിയത്.

Comments are closed.