1470-490

പ്രവാസികൾ നാട്ടിലെത്തുമ്പോൾ സുരക്ഷിതമായ താമസ സ്ഥലങ്ങൾ സൗജന്യമായി ഒരുക്കി നൽകണം – പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ

കോട്ടക്കൽ: ഇന്ത്യയിലേക്ക് പ്രത്യേക സർവ്വീസുകൾ നടത്താൻ
വിദേശ വിമാന കമ്പനികൾ
തയ്യാറെടുക്കുന്ന സാഹര്യത്തിൽ അന്താരാഷ്ട്ര വിമാനത്താവ ഇങ്ങളായ കരിപ്പൂർ, നെടുമ്പാശ്ശേരി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലൂടെ പ്രവാസികളായ മലയാളികൾ നാട്ടിലെത്തുമ്പോൾ താമസത്തിനും സുരക്ഷക്കും വേണ്ടി സൗജന്യ കേന്ദ്രങ്ങൾ ഒരുക്കി നൽകണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാവണമെന്നാവശ്യപ്പെട്ടു കൊണ്ട് എം.എൽ.എ. മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. നമ്മുടെ നാട്ടിലെ എല്ലാ വിഷയങ്ങളിലും വളരെ ഗൗരവത്തോടെ ഇടപെടലുകൾ നടത്തിയവരാണ് വിദേശ മലയാളികൾ. 2018, 19 വർഷങ്ങളിൽ നമ്മുടെ നാട്ടിലുണ്ടായ പ്രളയത്തിൽ ‘ ഉൾപ്പെടെ അകമഴിഞ്ഞ് സഹായമെത്തിച്ച വിദേശ മലയാളികളുടെ സന്മനസ്സ് നാം അനുഭവിച്ചറിഞ്ഞതാണ്. ആയതിനാൽ ഈ പ്രത്യേക സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികളുടെ സുരക്ഷിതമായ താമസത്തിനും അനുബന്ധമായ സൗകര്യങ്ങൾക്കും ആവശ്യമായ കേന്ദ്രങ്ങൾ സൗജന്യമായി കണ്ടെത്തി നൽകേണ്ടതാണ്. കരിപ്പൂർ എയർപോർട്ടിലെത്തുന്നവർക്ക് ഹജ്ജ് ഹൗസ്, ഇ.എം.ഇ.എ കോളേജ് പോലുള്ള സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്താവുന്നത് പോലെ കണ്ണൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലും സൗജന്യ കേന്ദ്രങ്ങൾ കണ്ടെത്തി നൽകാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ കത്തിലൂടെ ആവശ്യപ്പെട്ടു.

Comments are closed.