1470-490

പരപ്പനങ്ങാടിയിൽ മൽസ്യ മാർക്കറ്റുകളിൽ പരിശോധന: ഉപയോഗശൂന്യമായ മൽസ്യം പിടിച്ചെടുത്തു.

പരപ്പനങ്ങാടി: നഗരസഭാ ആരോഗ്യ വിഭാഗവും ഫുഡ് & സേഫ്റ്റി വിഭാഗവും ഫിഷറീസ് വകുപ്പും ചേർന്ന് പരപ്പനങ്ങാടി, ചെട്ടിപ്പടി മൽസ്യ മാർക്കറ്റുകളിൽ പരിശോധന നടത്തി       
പരിശോധനയിൽ 22 കിലോയോളം ഉപയോഗശൂന്യമായ ചൂര, കോലി, കണമീൻ, തുടങ്ങിയവ പിടിച്ചെടുത്തു.  അന്യസംസ്ഥാനങ്ങളിൽ നിന്നും ദിവസങ്ങളോളം പഴക്കമുള്ള വെള്ള ചെമ്മീൻ അടക്കമുള്ള മൽസ്യശേഖരം ജില്ലയിലെ മാർക്കറ്റുകളിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.  പരപ്പനങ്ങാടി നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പി വി സുബ്രമണ്യൻ, ജെഎച്ച് ഐ ബിന്ദു, ഫുഡ് & സേഫ്റ്റി ജില്ലാ ഓഫീസർ ജയശ്രീ .ജി, തിരൂർ സർക്കിൾ ഓഫീസർ അബ്ദുൾ റഷീദ് പി, പരപ്പനങ്ങാടിയിലെ ഫുഡ് & സേഫ്റ്റി ഓഫീസർ പ്രിയ വിൽഫ്രഡ്, ദിവ്യദിനേശ്, ഫിഷറീസ് വകുപ്പിലെ ഡോ: ചൈതന്യ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. 

Comments are closed.