1470-490

മലപ്പുറം ജില്ലയില്‍ ഉംറ കഴിഞ്ഞെത്തിയ കീഴാറ്റൂര്‍ പൂന്താനം സ്വദേശിക്ക് കോവിഡ് ബാധയില്ലെന്ന് പരിശോധനാ ഫലം

മലപ്പുറം ജില്ലയില്‍ മാര്‍ച്ച് 11 ന് ഉംറ കഴിഞ്ഞെത്തിയ കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശിക്ക് കോവിഡ് 19 ബാധയില്ലെന്ന് പരിശോധനാ ഫലം. നേരത്തെ വൈറസ് ബാധിതനായ ശേഷം ലക്ഷണങ്ങളില്ലാതെതന്നെ ഇയാള്‍ രോഗമുക്തനായതാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇത് കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പരിശോധനകള്‍ പൂര്‍ത്തിയാകുന്നതുവരെ ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ തുടരും. വൈറസ് ബാധിതനായ ഇയാളുടെ പിതാവ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലാം ഇപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുമാണ്.

Comments are closed.