1470-490

കുന്നംകുളത്ത് വ്യാജ വാറ്റ് റെയ്ഡ് തുടരുന്നു രണ്ട്പേർ അറസ്റ്റിൽ.

കുന്നംകുളം :കാണിപ്പയ്യൂർ കരുവാൻകുണ്ടിൽ വീ ടിനുള്ളിൽ വ്യാജ വാറ്റ് നടത്തിയിരുന്ന വീട്ടുടമയും ബന്ധുവും അറസ്റ്റിൽ.  വീട്ടുടമസ്ഥനായ കാണിപ്പയ്യൂർ  ചെറുവത്തൂർ  വിജു വർഗീസ് (42)  ബന്ധുവായ പോർക്കുളം പുലിക്കോട്ടിൽ വീട്ടിൽ    ജെറിൻ ( 29 )   എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള  സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചു പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായി ഡ്രോൺ ഉപയോഗിച്ച് കാണിപ്പയ്യൂർ മേഖലയിൽ ആകാശ നിരീക്ഷണം നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സ്കൂട്ടർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ്  സ്കൂട്ടറിന്റെ അടിഭാഗത്ത്  സൂക്ഷിച്ചിരുന്ന 1.5 ലിറ്റർ വ്യാജ മദ്യം പിടിച്ചെടുത്തത്. കൂടുതൽ ചോദ്യം ചെയ്തതിൽ വിജു വർഗീസിന്റെ വീട്ടിൽ നിന്നും  വ്യാജ വാറ്റ് നടത്തിയിരുന്ന ഉപകരണങ്ങളും  4 ലിറ്റർ വാഷും  കണ്ടെടുത്തു. തുടർച്ചയായി മൂന്നാം ദിവസമാണ് സ്റ്റേഷൻ പരിധിയിൽ നിന്നും വ്യാജ മദ്യവും വാഷും പിടിച്ചെടുക്കുന്നത്. സംശയാസ്പദമായ സ്ഥലങ്ങളിലും വീടുകളിലും വരും ദിവസങ്ങളിൽ  വ്യാപകമായി റെയ്ഡ് നടത്തുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വ്യക്തമാക്കി. സബ്ബ് ഇൻസ്പെക്ടർ ഇ.  ബാബു, എ.എസ്. ഐ.ഗോകുലൻ,  സിപിഒ മാരായ മെൽവിൻ, വൈശാഖ്,  സജയ് ,ഹരികൃഷ്ണൻ   എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.

Comments are closed.